മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാറും നവീകരിച്ച കേരളപ്പിറവി സുവർണ്ണ ജൂബിലി ഹാളിന്റെ ഉദ്ഘാടനവും

വികസന സെമിനാറും സുവർണ്ണ ജൂബിലി ഹാളിന്റെ ഉദ്ഘാടനവും

മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാറും  നവീകരിച്ച കേരളപ്പിറവി സുവർണ്ണ ജൂബിലി ഹാളിന്റെ  ഉദ്ഘാടനവും

മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാറിൻ്റേയും  നവീകരിച്ച കേരളപ്പിറവി സുവർണ്ണ ജൂബിലി ഹാളിൻ്റേയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാധാകൃഷ്ണൻ നിർവ്വഹിച്ചു. 2022-24 ദ്വൈവാർഷിക പദ്ധതിയിൽ 22 ലക്ഷം രൂപ മുതൽമുടക്കി സൗണ്ട് പ്രൂഫിങ് വർക്കുകൾ ഉൾപ്പെടെ ചെയ്താണ്  ഹാൾ നവീകരിച്ചത്. പതിനാലാം പഞ്ചവത്സരപദ്ധതിയുടെ മൂന്നാം വാർഷികപദ്ധതിയായ  2024-25 വാർഷിക പദ്ധതിയുടെ കരട്  വികസന സെമിനാറിൽ അവതരിപ്പിച്ചു. കൂടുതൽ തൊഴി സാദ്ധ്യത സൃഷ്ടിക്കുന്നതിനാണ് പദ്ധതിയിൽ മുൻഗണന നല്ലിയിട്ടുള്ളത്. കാർഷികമേഖലയിൽ നൂതന കൃഷി സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും യന്ത്രവത്കൃത കൃഷി രീതികൾക്ക് ഊന്നൽ നല്കാനും ശ്രമിച്ചിട്ടുണ്ട്. ഇത്തരത്തിൽ വിവിധ മാർഗ്ഗങ്ങൾ അവലംബിച്ച് ഒരു സമഗ്ര കാർഷിക വികസനവും പദ്ധതി ലക്ഷ്യമിടുന്നു. ഭിന്നശേഷി ക്ഷേമം, സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ എന്നിവരുടെ ക്ഷേമം എന്നിവയിൽ സമഗ്ര പുരോഗതി ലക്ഷ്യമിട്ടിട്ടുണ്ട്. പട്ടിക വിഭാഗ ക്ഷേമ പദ്ധതികളിൽ ഒരു പുതിയ കാഴ്ചാട് അവതരിപ്പിക്കാനും ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ് കമ്മിറ്റി  ചെയർപേഴ്സൺ റീന സജി . ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർ പേഴ്സൺമാരായ മേഴ്സി ജോർജ് ,ബെസ്റ്റിൻ ചേറ്റൂർ,ജില്ലാ പഞ്ചായത്തംഗങ്ങളായ ഉല്ലാസ് തോമസ്, ഷാൻ്റി എബ്രാഹം, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രൊഫ. ജോസ് അഗസ്റ്റിൻ,സാറാമ്മ ജോൺ,രമ രാമകൃഷ്ണൻ, റിയാസ് ഖാൻ, അഡ്വ.ബിനി ഷൈമോൻ, ഒ.കെ. മുഹമ്മദ്, സിബിൾ സാബു,പഞ്ചായത്തു പ്രസിഡൻ്റുമാരായ ആൻസി ജോസ്, ബിനോ കെ. ചെറിയാൻ, ഒ. പി. ബേബി, ഷെൽമി ജോൺസ് , സെക്രട്ടറി രതി എം. ജി. തുടങ്ങിയവർ സംസാരിച്ചു.