വേമ്പനാട്ടുകായൽ കൈകൾ ബന്ധിച്ചു നാലര കിലോമീറ്റർ നീന്താൻ തയ്യാറെടുത്തു ഏഴ് വയസ്സുകാരൻ

വേമ്പനാട്ടുകായൽ കൈകൾ ബന്ധിച്ചു നീന്താൻ തയ്യാറെടുത്തു ഏഴ് വയസ്സുകാരൻ

വേമ്പനാട്ടുകായൽ കൈകൾ ബന്ധിച്ചു നാലര കിലോമീറ്റർ നീന്താൻ തയ്യാറെടുത്തു ഏഴ് വയസ്സുകാരൻ

വേമ്പനാട്ടുകായൽ കൈകൾ ബന്ധിച്ചു നാലര കിലോമീറ്റർ നീന്തി  ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടം നേടാൻ ശ്രെമിക്കുകയാണ്‌ ഏഴ്  വയസ്സുകാരൻ. കോതമംഗലം വാരപ്പെട്ടി പിടവൂർ തുരുത്തിക്കാട്ടു വീട്ടിൽ സത്വിക് സന്ദീപ് ആണ് ഈ വരുന്ന ജനുവരി ‌ 13 ശനിയാഴ്ച്ച രാവിലെ 8മണിക്ക് കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിൽ നിന്ന് ആലപ്പുഴ ജില്ലയിലെ ചേർത്തല തവണക്കടവ് വരെ ഉള്ള നാലര കിലോമീറ്റർ നീന്തി റെക്കോർഡ് ഇടുന്നത്.

കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന് വേണ്ടി പരിശീലകൻ ബിജു തങ്കപ്പന്റെ നേതൃത്വത്തിലാണ്  ഈ നേട്ടത്തിനായി ശ്രമിക്കുന്നത്.  കോതമംഗലം ക്രിസ്തുജ്യോതി ഇന്റർനാഷണൽ സ്കൂളിലെ  രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി ആണ് സത്വിക്.  ക്ലബ്ബിന്റെ 12മത് റെക്കോർഡ് ആണ് ഇത്. കഴിഞ്ഞ പതിനൊന്ന് റെക്കോഡുകളിലും തവണക്കടവിൽനിന്നും വൈക്കം ബീച്ചിലേക്ക് ആയിരുന്നു നീന്തിയിരുന്നത് ചേർത്തല നിവാസികളുടെ ആഗ്രഹം മാനിച്ചാണ് ഇത്തവണ റിവേഴ്‌സ് നീന്തുന്നത് വരുംകാലങ്ങളിലുള്ള പ്രോഗ്രാമുകൾ പഴയതുപോലെതന്നെ തവണക്കടവിൽനിന്നും വൈക്കത്തേയ്ക്ക് ആയിരിക്കുമെന്നും കാലാവസ്ഥ അനുകൂലമാണങ്കിൽ സത്വിക് ഒരു മണിക്കൂർ നാൽപതു മിനിട്ട് കൊണ്ട് നീന്തികയറുമെന്ന് പ്രോഗ്രാം കോ ഓഡിനേറ്റർ ഷിഹാബ് കെ സൈനു അറിയിച്ചു