മോഡല്‍ പോളിടെക്‌നിക് കോളേജുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

മോഡല്‍ പോളിടെക്‌നിക് കോളേജുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള കരുനാഗപ്പള്ളി (0476 2623597, 8547005083), മറ്റക്കര (0481 2542022, 8547005081), പൈനാവ് (0486 2232246 8547005084), കല്ലേറ്റുംകര (0480 2720746, 8547005080), കുഴല്‍മന്ദം (04922 272900, 8547005086), വടകര (0496 2524920, 8547005079), കല്യാശ്ശേരി (0497 2780287, 8547005082)  എന്നീ  മോഡല്‍ പോളിടെക്‌നിക് കോളേജുകളിലേക്കും പൂഞ്ഞാര്‍  എഞ്ചിനീയറിംഗ് കോളേജിലെ (8547005035, 04822 271737) ഡിപ്ലോമാ കോഴ്‌സിലേക്കും അപേക്ഷകള്‍ ക്ഷണിച്ചു.

              ഡിപ്ലോമ പഠനത്തിന് താത്പര്യമുള്ള എസ്.എസ്.എല്‍.സി/ പ്ലസ്ടു പാസായ വിദ്യാര്‍ത്ഥികള്‍ക്ക്  മോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ നേരിട്ട് എത്തിയോ ഫോണ്‍ വഴി ബന്ധപ്പെട്ടോ 8547005000 ഫോണ്‍ നമ്പറിലോ   കോഴ്‌സ് സംബന്ധമായ സംശയങ്ങള്‍ അന്വേഷിക്കാം. 2024-2025 അധ്യയന വര്‍ഷത്തിലെ വിവിധ  ഡിപ്ലോമാ ബ്രാഞ്ചുകളിലേക്കുള്ള അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് കോളേജുകളുമായി ബന്ധപ്പെടാം.