ആദ്യകാല സഹകാരികളെ ആദരിച്ച് മേക്കടമ്പ് സർവ്വീസ് സഹകരണ ബാങ്ക്

മേക്കടമ്പ് സർവ്വീസ് സഹകരണ ബാങ്കിൽ ആദ്യകാല സഹകാരി അംഗങ്ങളെ ആദരിക്കലും ബാങ്കിന്റെ വാർഷിക പൊതുയോഗവും നടന്നു

ആദ്യകാല സഹകാരികളെ ആദരിച്ച് മേക്കടമ്പ് സർവ്വീസ് സഹകരണ ബാങ്ക്

മുവാറ്റുപുഴ : മേക്കടമ്പ് സർവ്വീസ് സഹകരണ ബാങ്കിൽ ആദ്യകാല സഹകാരി അംഗങ്ങളെ ആദരിക്കലും ബാങ്കിന്റെ വാർഷിക പൊതുയോഗവും നടന്നു , ബാങ്കിന്റെ തുടക്കത്തിൽ അംഗത്വമെടുത്ത  ഇരുപത്തിയഞ്ചുപേരെയാണ് ബാങ്ക് പൊതുയോഗത്തിൽ ആദരിച്ചത് , ആദ്യകാലത്തു അംഗത്വമെടുത്തു പരേതരായ അംഗങ്ങളെ പൊതുയോഗം അനുസ്മരിക്കുകയും ചെയ്തു , എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും നൽകി , ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ പ്രസിഡന്റ് ഡോ. ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർമാരായ ഒ.വി ബാബു, ആർ രാമൻ, അജി പി എസ്, പോൾ കടമ്പിൽ, എബി പൊങ്ങണത്തിൽ, എസ് വിൽ‌സൺ, ബേസിൽ കെ പൗലോസ്, ഓമന ജയമോഹൻ, ഷേർലി ജോസ് ,സെക്രട്ടറി കെ പി ലിസി എന്നിവർ നേതൃത്വം നൽകി