മൂവാറ്റുപുഴയിലെ കാടുകയറിയ മാർക്കറ്റിൽ വൻ തോതിൽ മാലിന്യം തള്ളുന്നതായി പരാതി..

മാലിന്യം തള്ളുന്നതായി പരാതി..

മൂവാറ്റുപുഴയിലെ കാടുകയറിയ മാർക്കറ്റിൽ വൻ തോതിൽ മാലിന്യം തള്ളുന്നതായി പരാതി..

മൂവാറ്റുപുഴ ∙ കാർഷിക മേഖലയുടെയും കർഷകരുടെയും ഉയർച്ച ലക്ഷ്യമിട്ട് ആരംഭിച്ച മൂവാറ്റുപുഴയിലെ ഇഇസി മാർക്കറ്റ് നഗരത്തിന്റെ കുപ്പത്തൊട്ടിയായി മാറുന്നു. സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളുടെയും പച്ചക്കറിക്കടകളുടെയും ചീഞ്ഞളിഞ്ഞ മാലിന്യം ഇവിടെയാണു തള്ളുന്നത്.ഹൈടെക് പോളി ഹൗസിനു സമീപമാണ് ഇപ്പോൾ മാലിന്യം കുമിഞ്ഞു കൂടുന്നത്. ആവശ്യത്തിനു ഭക്ഷണം കിട്ടുമെന്നതിനാൽ ഇവിടം തെരുവുനായ്ക്കളുടെ പ്രജനന കേന്ദ്രം കൂടിയായി മാറിയിട്ടുണ്ട് തെരുവുനായ്ക്കൾ മാലിന്യം കടിച്ചു കീറി.മാർക്കറ്റിന്റെ വിവിധ ഭാഗങ്ങളിൽ കൊണ്ടുവന്നിടുന്നതും പതിവാണ്. അസഹനീയ ദുർഗന്ധവും ഉണ്ട്.  ഇഇസി മാർക്കറ്റിലെ ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചെങ്കിലും ഇവർ ഇവിടേക്കു തിരിഞ്ഞു നോക്കാൻ പോലും തയാറായില്ലെന്നാണ് ആക്ഷേപം....

     കെട്ടിടങ്ങൾ ഒഴികെ ബാക്കി എല്ലായിടവും  കാടുകയറി കിടക്കുന്ന ഇവിടെ രാത്രി കാലങ്ങളിലാണ്  വലിയ തോതിൽ മാലിന്യം തള്ളുന്നതായാണു സമീപവാസികൾ പറയുന്നത് നിലവിൽ ഏക്കറുകണക്കിനു ഭൂമിയും ഒട്ടേറെ കെട്ടിടങ്ങളും ഇഇസി മാർക്കറ്റിനു സ്വന്തമായി ഉണ്ടെങ്കിലും വിഭാവനം ചെയ്ത നിലയിൽ മാർക്കറ്റിനു മുന്നേറാൻ കഴിഞ്ഞിട്ടില്ല. കെട്ടിടങ്ങളിൽ പകുതിയിലേറെയും വെറുതേ കിടന്നു നശിക്കുകയാണ്. ഭൂമിയും  കാടുകയറി നശിക്കുന്നു. 

                                              ഇഇസി മാർക്കറ്റിലേക്ക് നിയോഗിക്കപ്പെടുന്ന സെക്രട്ടറിമാർ അടിക്കടി മാറുന്നതും ഉദ്യോഗസ്ഥരുടെ അനാസ്ഥയും ആണു കിഴക്കൻ കാർഷിക മേഖലയ്ക്ക് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ഇഇസി മാർക്കറ്റിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്കു കാരണമെന്നാണ് കർഷകർ പറയുന്നത്. . ആഴ്ചയിൽ ഒരിക്കൽ നടക്കുന്ന കർഷകച്ചന്തയാണ് കർഷകർക്കു വേണ്ടി ഇവിടെ നടക്കുന്നത്. ഇതിനിടയിലാണ് മാർക്കറ്റ് മാലിന്യം തള്ളൽ കേന്ദ്രമായി മാറിയിരിക്കുന്നത്....