വൈദ്യുതി പോസ്റ്റുകളും വാട്ടർ കണക്ഷനും ഷിഫ്റ്റു ചെയ്യുന്ന നടപടി വേഗത്തിലാക്കാൻ മാത്യു കുഴൽനാടൻ എംഎൽഎ വിളിച്ചുചേർത്ത ഉന്നതല യോഗത്തിൽ തീരുമാനമായി

മുവാറ്റുപുഴ റോഡ് നിർമാണം

വൈദ്യുതി പോസ്റ്റുകളും വാട്ടർ കണക്ഷനും ഷിഫ്റ്റു ചെയ്യുന്ന നടപടി വേഗത്തിലാക്കാൻ മാത്യു കുഴൽനാടൻ എംഎൽഎ വിളിച്ചുചേർത്ത ഉന്നതല യോഗത്തിൽ തീരുമാനമായി

മൂവാറ്റുപുഴ : നഗര റോഡുകളുടെ പുനർ നിർമ്മാണത്തോടനുബന്ധിച്ച് യൂട്ടിലിറ്റി ഷിഫ്റ്റിംഗ് വേഗത്തിലാക്കുവാൻ മാത്യു കുഴൽനാടൻ എംഎൽഎ വിളിച്ചുചേർത്ത ഉന്നതല യോഗത്തിൽ തീരുമാനമായി. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും  കൂടുതൽ സൗകര്യങ്ങൾ  ഒരുക്കുന്നതിനുമായി ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള  സ്ഥല പരിശോധന വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിൽ പൂർത്തിയാക്കി.

റോഡ് നിർമ്മാണത്തിന് മുന്നോടിയായി വൈദ്യുതി പോസ്റ്റുകളും വാട്ടർ കണക്ഷനും ഷിഫ്റ്റു ചെയ്യുന്ന നടപടി വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയതായി എം എൽ എ അറിയിച്ചു.

                 അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി യൂട്ടിലിറ്റി ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലങ്ങൾ സംയുക്ത സംഘം മാർക്ക് ചെയ്തു. നേരത്തെ മാർക്ക് ചെയ്ത സ്ഥലങ്ങളിൽ  ഉപകരണങ്ങൾ സ്ഥാപിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഉണ്ടോ എന്ന പരിശോധന നടത്തിയത്  കെഎസ്ഇബി,വാട്ടർ അതോറിറ്റി, ബിഎസ് എൻഎൽ ഉപകരണങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങളാണ് മാർക്ക് ചെയ്തത്. നിർമ്മാണ കാര്യങ്ങൾക്ക് ഒഴിവാക്കിയിട്ട സ്ഥലങ്ങളിൽ ഇവ സ്ഥാപിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഉണ്ടോ എന്ന പരിശോധനയാണ് പ്രധാനമായും നടന്നത്. വിവിധ ഡിപ്പാർട്ട്മെന്റുകളുടെ കൈവശമുള്ളതും സർക്കാർ ഏറ്റെടുത്ത സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലുമായാണ് സൗകര്യങ്ങൾ ഒരുക്കുക. വൈദ്യതി - ജല വിതരണ സംവിധാനങ്ങൾക്കായി പ്രത്യേക ഡക്റ്റുകളുടെ നിർമ്മാണം പൂർത്തിയാവുകയാണ്. 

                    മുനിസിപ്പൽ ചെയർമാൻ പി പി എൽദോസ് , കെ ആർ എഫ് ബി സൂപ്രണ്ടിംഗ് എൻജിനീയർ മഞ്ജുഷ. പി.ആർ,  എക്സിക്യൂട്ടീവ് എൻജിനീയർ ജയരാജ് .കെഎസ്ഇബി അസിസ്റ്റൻറ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ  സൂരജ് . എൻ.എം, കിഎഫ്ബി അസി. പ്രൊജക്റ്റ് മാനേജർ അമല ചന്ദ്രൻ , തുടങ്ങി വൈദ്യുതി ബോർഡ് ,വാട്ടർ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ,ഉന്നത ഉദ്യോഗസ്ഥരും, യോഗത്തിലും പരിശോധനയിലും പങ്കെടുത്തു.   

                                                                                                     ന്യൂസ് ബ്യുറോ  മുവാറ്റുപുഴ ടിവി