വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്‌ട്സ് ലിമിറ്റഡിൽ (കെപിപിഎൽ) വീണ്ടും തീപിടിത്തം ഇന്നു രാവിലെ 4.45 ഓടെയാണു കമ്പനിയിൽ തീപിടിത്തമുണ്ടായത്

(കെപിപിഎൽ) വീണ്ടും തീപിടിത്തം

വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്‌ട്സ് ലിമിറ്റഡിൽ (കെപിപിഎൽ) വീണ്ടും തീപിടിത്തം ഇന്നു രാവിലെ 4.45 ഓടെയാണു കമ്പനിയിൽ തീപിടിത്തമുണ്ടായത്

കോട്ടയം .വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്‌ട്സ് ലിമിറ്റഡിൽ (കെപിപിഎൽ) വീണ്ടും തീപിടിത്തം ഇന്നു രാവിലെ 4.45 ഓടെയാണു കമ്പനിയിൽ തീപിടിത്തമുണ്ടായത് ബോയിലറിലേക്ക് കൽക്കരി എത്തിക്കുന്ന കൺവയറിനാണ് തീപിടിച്ചത്. ആറരയോടെ ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമായി. കടുത്തുരുത്തി, പിറവം ഫയർ യൂണിറ്റുകളാണ് എത്തിയത്. ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടെന്ന് കണക്കാക്കുന്നു. പ്ലാന്റിന്റെ പ്രധാന ഭാഗങ്ങളിലല്ല തീപിടിത്തം ഉണ്ടായതെന്നു കമ്പനി മാനേജ്മെന്റ് വ്യക്തമാക്കി. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പ്രൊഡക്‌ഷൻ പുനരാരംഭിക്കാൻ സാധിക്കുമെന്നും ഇവർ പറഞ്ഞു.  ഒക്ടോബർ 5നു കെപിപിഎല്ലിലുണ്ടായ തീപിടിത്തത്തിൽ പേപ്പർ പ്രൊഡക്‌ഷൻ പ്ലാന്റിൽ നാശമുണ്ടായിരുന്നു.

" സുരക്ഷാ വീഴ്ചയിൽ കത്തിയമരുമ്പോൾ

സ്വന്തമായി ഫയർ ഫോഴ്സ്  പോലും ഇല്ലാത്ത  പൊതുമേഖലാ വ്യവസായ സ്ഥാപനമായ KPPL - ൽ തീപിടുത്തം പതിവാകുന്നു."   വെള്ളൂർ പത്രക്കടലാസ് നിർമ്മാണ ശാലയെ [HNL] സ്വകാര്യവൽക്കരിക്കാതെ കേരളാ ഗവൺമെന്റ് ഏറ്റെടുത്ത് കേരളാ പേപ്പർ പ്രാെഡക്റ്റ് ലിമിറ്റ് [KPPL - ൽ] കമ്പനിയായി പ്രവർത്തനം തുടങ്ങിയ നാൾ മുതൽ കമ്പനിയുടെ പ്രവർത്തനത്തിൽ  ഗുരുതരമായ വീഴ്ചകളാണ് തുടരുന്നത്

                     ഇന്ന് വെളുപ്പിന് കൽക്കരി ഫീഡു ചെയ്യുന്ന കൺവയർ ബെൽറ്റിന് തീപിടിച്ചു 3 ബെൽറ്റാണ് കത്തിയത്. കമ്പനി സെക്യൂരിറ്റി വിഭാഗം തീ അണയ്ക്കുവാൻ ഒരു ശ്രമം നടത്തിയെങ്കിലും ബെൽറ്റ് മൂന്നും കത്തി നശിച്ചു. കമ്പനിയുടെ നിർത്തിയിട്ടിരുന്ന  ബോയ്ലർ ഇന്നലെയാണ് പ്രവർത്തിക്കുവാൻ തുടങ്ങിയത് ഇന്നത്തെ തീ പിടുത്തത്തോടെ അതും ആശങ്കിയിലായി. കഴിഞ്ഞ മാസം ഓക്ടോബർ 5-ാം തീയതി കമ്പനിയിലെ പേപ്പർ മെഷനിൽ ഉണ്ടായ  തീപിടുത്തത്തിൽ കോടികളാണ് നഷ്ടമുണ്ടായത്.കേടായ ഭാഗം നന്നാക്കി നവംബർ 28 -  നാണ് പ്രവർത്തനം ആരംഭിച്ചത്.ഫയർ ഫോഴ്സ് വിഭാഗം ഇല്ലാത്ത പൊതുമേഖലയിലെ വ്യവസായ സ്ഥാപനമായ KPLL- ൽ തീപിടുത്തം ഉണ്ടായാൽ സമീപപ്രദേശത്തുള്ള ഫയർ ഫോഴ്സിലേയ്ക്ക് വിളിച്ചറിയിച്ചു അവർ എത്തിയാണ് തീ അണയ്ക്കുവാറുള്ളത്.കടുത്തുരുത്തി, പിറവം പ്രദേശങ്ങളിലെ  ഫയർഫോഴ്സ് എത്തിച്ചേരുമ്പോൾ മണിക്കൂറുകൾ വൈകും.ഇത് കൂടുതൽ നാശനഷ്ടത്തിന് കാരണമാകുന്നു. കൃത്യമായ മെയിന്റനൻസും,ക്ലീനിംഗും ഇല്ലാത്തതാണ് തീപിടുത്തത്തിന് പ്രധാന കാരണം.കൂടാതെ വലിയ പ്ലാന്റുകളിൽ രാത്രി കാലങ്ങളിൽ ഒരു തൊഴിലാളിയെ മാത്രമാണ്  ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഡ്യൂട്ടിക്ക് ഇട്ടിരിക്കുന്നത്. കമ്പനി അധികാരിയായ സ്പെഷ്യൽ ഓഫിസർ പ്രസാദ് ബാലകൃഷ്ണന്റെ  അലംഭാവമാണ് KPPL - ൽ സ്ഥിരമായി തീപിടുത്തം ഉണ്ടാകുന്നത്. "