കട്ടപ്പന ഇ.എസ്.ഐ ഹോസ്പിറ്റൽ : സ്ഥലം വിട്ടുനൽകുന്നതിന് അംഗീകാരമായി- ഡീൻ കുര്യാക്കോസ് എം.പി.

കട്ടപ്പന ഇ.എസ്.ഐ ഹോസ്പിറ്റൽ :

കട്ടപ്പന ഇ.എസ്.ഐ ഹോസ്പിറ്റൽ : സ്ഥലം വിട്ടുനൽകുന്നതിന് അംഗീകാരമായി- ഡീൻ കുര്യാക്കോസ്  എം.പി.

തൊടുപുഴ: കട്ടപ്പനയിൽ 100 കിടക്കകളുള്ള ഇ.എസ്.ഐ ആശുപത്രി നിർമ്മിക്കുന്നതിന് കട്ടപ്പന നഗരസഭയിലെ വാഴവരയിലുള്ള 4 ഏക്കർ ഭൂമി ഇ.എസ്.ഐ കോർപ്പറേഷന് വിട്ടുനൽകുന്നതിന് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പിൻറെ അംഗീകാരം ലഭിച്ചതായി ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു.ഇതിനായി ഫലപ്രദമായ ഇടപെടലുകൾ നടത്തിയ കട്ടപ്പന മുനിസിപ്പൽ മുൻ ചെയർമാൻമാരായ ജോയി വെട്ടക്കുഴി, ബീനാ ജോബി, ചെയർചെയർപേഴ്സൻ  ഷൈനി സണ്ണി ചെറിയാൻ എന്നിവർക്കും കട്ടപ്പന മുനിസിപ്പൽ കൗൺസിലിനും എം.പി. പ്രത്യേകം നന്ദി അറിയിച്ചു.

ഇഎസ്ഐ തൊഴിലാളികളുടെയും ആശ്രിതരുടെയും എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുള്ള മലയോര മേഖലയിൽ മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുന്നതിൻറെ  ആവശ്യകത മനസിലാക്കി 2021 ൽ കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവുമായും ഇ.എസ് ഐ കോർപ്പറേഷൻ ഡയറക്ടർ ജനറൽ  മുഖമീദ് എസ് ഭാട്ട്യയുമായും എം.പി. നടത്തിയ കൂടിക്കാഴ്ചയിലാണ് കട്ടപ്പനയിൽ ഹോസ്പിറ്റൽ അനുവദിച്ചത്.

കട്ടപ്പന മുനിസിപ്പാലിറ്റി 4.6 ഏക്കർ ഭൂമി സൗജന്യമായി വാഗ്ദാനം ചെയ്തതിനെ തുടർന്ന് നിർദ്ദിഷ്ട സ്ഥലം കോർപ്പറേഷൻ പരിശോധിച്ച് 100 കിടക്കകളുള്ള ഇഎസ്ഐ ആശുപത്രി നിർമ്മിക്കുന്നതിന് 189 മത്  ഇഎസ്ഐ കോർപ്പറേഷൻ ഡയറക്ടർ ബോർഡ് യോഗം അംഗീകാരം നൽകിയിട്ടുണ്ട്.


ഇഎസ്ഐ കോർപ്പറേഷൻ സ്ഥലം ഏറ്റെടുത്ത് ഉടൻ നിർമ്മാണ ഏജൻസിക്ക് പ്രവൃത്തി നൽകുന്നതിന് നടപടി സ്വീകരിക്കുമെന്നും തുടർന്ന് 18 മാസത്തിനുള്ളി നിർമ്മാണം പൂർത്തികരിക്കാൻ  കഴിയുമെന്നും എം.പി. അറിയിച്ചു.