കിഴക്കൻ മേഖലയിൽ ഡെങ്കിപ്പനി വ്യാപകം; 32 പേർക്ക് രോഗം സ്ഥിരീകരിച്ചു, മിക്കവരും രോഗമുക്തർ ...

ഡെങ്കിപ്പനി വ്യാപകം

കിഴക്കൻ മേഖലയിൽ ഡെങ്കിപ്പനി വ്യാപകം; 32 പേർക്ക് രോഗം സ്ഥിരീകരിച്ചു, മിക്കവരും രോഗമുക്തർ ...

മൂവാറ്റുപുഴ ∙ കിഴക്കൻ മേഖലയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു. മൂവാറ്റുപുഴ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഡെങ്കിപ്പനി വ്യാപകമാകുന്നു നഗരസഭയിൽ  7 പേർക്കും പായിപ്ര, മഞ്ഞള്ളൂർ പഞ്ചായത്തുകളിൽ 25 പേർക്കും രോഗം സ്ഥിരീകരിച്ചു.  ഇവരിൽ പലരും രോഗ വിമുക്തരായെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ യഥാർഥ സംഖ്യ ഇതിലും അധികമാണെന്നാണു സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള കണക്കുകളിൽ നിന്നു വ്യക്തമാകുന്നത്. പനി ബാധിതരായി ആശുപത്രിയിൽ എത്തുന്നവരിൽ കൂടുതലും ഡെങ്കിപ്പനി ലക്ഷണങ്ങൾ ഉള്ളവരാണെങ്കിലും ഇവരുടെ സ്രവ പരിശോധന കൃത്യമായി നടക്കുന്നില്ല. ഇതു മൂലം ഇവർ ഡെങ്കിപ്പനി ബാധിതരുടെ ഔദ്യോഗിക കണക്കിൽപ്പെടുന്നുമില്ല.ഡെങ്കിപ്പനിയും പകർച്ച പനിയും ബാധിച്ചവർ സ്വകാര്യ ആശുപത്രികളെ ആണു കൂടുതലും ആശ്രയിക്കുന്നത്

പനി ബാധിതർ ഉണ്ടെങ്കിൽ ആ വീട്ടിലുള്ള അംഗങ്ങൾ എല്ലാം പനി ബാധിക്കുന്ന അവസ്ഥയാണ്. ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ പൂർണമായി നശിക്കാത്തതാണു പനി വ്യാപിക്കാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഗുരുതരമായ ഹെമറിജ് ഡെങ്കിപ്പനിയെക്കാൾ ശക്തി കുറഞ്ഞ ക്ലാസിക് ഡെങ്കിപ്പനി ആണു കിഴക്കൻ മേഖലയിൽ റിപ്പോർട്ട് ചെയ്യുന്നതെന്നു ആരോഗ്യ വിഭാഗം  ഉദ്യോഗസ്ഥർ പറയുന്നു....