കൊച്ചി- മൂന്നാർ (NH 85 ) ദേശീയ പാത വികസന പദ്ധതിയിൽ നിന്നും മുവാറ്റുപുഴ ടൗൺ ഒഴിവാക്കപ്പെട്ടുവെന്നത് വ്യാജ പ്രചരണമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി.

ദേശീയ പാത വികസനം മുവാറ്റുപുഴ ടൗൺ ഒഴിവാക്കി എന്നത് വ്യാജ പ്രചരണം ഡീൻ കുര്യാക്കോസ് എം.പി

കൊച്ചി- മൂന്നാർ (NH 85 ) ദേശീയ പാത വികസന പദ്ധതിയിൽ നിന്നും മുവാറ്റുപുഴ ടൗൺ ഒഴിവാക്കപ്പെട്ടുവെന്നത് വ്യാജ പ്രചരണമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി.

മുവാറ്റുപുഴ: കൊച്ചി മുതൽ മൂന്നാർ വരെ നിലവിലുള്ള അലൈൻമെന്റ് , നേര്യമംഗലം പാലം ഉൾപ്പടെയാണ്  1250  കോടി രൂപയുടെ വികസനപദ്ധതിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. 10 മീറ്റർ വീതിയിൽ റോഡ് വികസനവും , 2.5 മീറ്റർ വീതിയിൽ ഇരുവശങ്ങളും ഉൾക്കൊള്ളുന്ന തരത്തിൽ 15 മീറ്റർ വീതി വരെ ഉൾക്കൊള്ളുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പുറമ്പോക്ക് ഭൂമി അളന്ന് ആവശ്യത്തിനുള്ള വീതി അടയാളപ്പെടുത്തുന്ന രീതിയാണ് ഇപ്പോൾ നടന്നു വരുന്നത്. ഇതിനായി മുവാറ്റുപുഴ , കോതമംഗലം താലൂക്കുകളിൽ ആവശ്യത്തിന് സർവേയർമാരെ ലഭ്യമാക്കണമന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

                              സർവേയർമാരുടെ ലഭ്യത കുറവ് പരിഹരിക്കുന്നതിനായി നിർമ്മാണത്തിന്റെ  പ്രാധാന്യങ്ങൾ വിശദമാക്കി റിട്ടയർ ചെയ്ത സർവേയർമാരുടെ സേവനം  ലഭ്യമാക്കുന്നതിന് ജില്ലാ കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അതേ സമയം തന്നെ മൂവാറ്റുപുഴ കോതമംഗലം കണയന്നൂർ ഐക്കരനാട് താലൂക്കുകളിൽ കൂടുതൽ സർവേയർമാരെ ചേർത്ത് സർവ്വേ നടപടികൾ പുരോഗമിക്കുകയുമാണ്.  പൂർണമായും ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയാണ് പദ്ധതി നടപ്പാക്കുന്നത്. കടാതി- കാരക്കുന്നം ബൈപ്പാസ് , മാതിരപ്പിള്ളി - കോഴിപ്പിള്ളി ബൈപ്പാസ് റോഡ് എന്നിവ (Standalone ) പ്രത്യേക പദ്ധതിയായി ഏറ്റെടുത്തിട്ടുള്ളതാണ്. അത് സംബന്ധിച്ച് അലൈൻമെന്റ് തീരുമാനം പൂർത്തീകരിച്ച്  3A വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും.

              വസ്തുതയിതായിരിക്കെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ബൈപ്പാസ് വരുന്നതിനാൽ മുവാറ്റുപുഴ ടൗൺ പ്രദേശത്തെ ഒഴിവാക്കി  എന്നത് അനാവശ്യ പ്രചരണമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു.