കോൺഗ്രസ് ജന്മദിനം ആഘോഷിച്ചു

വാളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് 139-ാമത് ജന്മദിനം ആഘോഷിച്ചു.

കോൺഗ്രസ്  ജന്മദിനം ആഘോഷിച്ചു

മൂവാറ്റുപുഴ: വാളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് 139-ാമത് ജന്മദിനം ആഘോഷിച്ചു. പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിൽ ജന്മദിന കേക്ക് മുറിച്ച് പതാക ഉയർത്തി.ജന്മദിന സമ്മേളനം വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനോ കെ ചെറിയാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക്  ഭാരവാഹികളായ കെ എം മാത്തുക്കുട്ടി,കെ വി ജോയി, കെ ഒ ജോർജ്, ജിജോ പാപ്പാലിൽ, കെ പി അബ്രാഹാം, പി.എസ്.അജി,റ്റി പി ജോയി, ഒ എസ് മത്തായി,എൽദോ വർഗീസ്  എന്നിവർ പ്രസംഗിച്ചു.