എംഎൽഎ ക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസ്

മാത്യൂ കുഴൽനാടൻ എംഎൽഎക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസ്

എംഎൽഎ ക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസ്

മുവാറ്റുപുഴ : കെ.എസ്.യു മാർച്ചിൽ പോലീസ് ആക്രമിച്ച മാത്യൂ കുഴൽനാടൻ എംഎൽഎക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനം. ഇന്നലെ തിരുവനന്തപുരത്ത് നടന്ന കെ.എസ്.യു മാർച്ചിലാണ് എംഎൽഎയെ പോലീസ് ലാത്തി കൊണ്ട് അക്രമിച്ചത്.

                     മുവാറ്റുപുഴ പാർട്ടി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം പോസ്റ്റ് ഓഫിസ് ജംഗ്ഷനിൽ സമാപിച്ചു.നഗരസഭ ചെയർമാൻ പി.പി എൽദോസ് പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് സാബു ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ സുഭാഷ് കടയ്ക്കോട്, കെ.എം സലിം, ജോസ് പെരുമ്പിള്ളിക്കുന്നേൽ, മാത്യൂസ് വർക്കി, കെ.കെ ഉമ്മർ, എൻ.കെ അനിൽ കുമാർ, എൻ.എം ജോസഫ്, കെ.എ അബ്ദുൾ സലാം, പി.എം അബൂബക്കർ, സാജു വർഗീസ്, ബിജി ജോസഫ്, സി.വൈ ജോളിമോൻ, പി.പി ജോളി, സാൻ്റോസ് മാത്യൂ, സാബു പി. വാഴയിൽ, രതീഷ് ചങ്ങാലിമറ്റം, എസ് മജീദ്, വി.വി ജോസ്, ടി.എം നാസർ, ടോമി തന്നിട്ടാമാക്കൽ, ടി.എൻ സുനിൽ, പി.പി അലി, ടി.എ കൃഷ്ണൻക്കുട്ടി, ഖാദർ കടികുളം, സാജു പി.പി, എ.പി സജി, സജി പായിക്കാട്ട്, ജിനു ആൻ്റണി, അമൽ ബാബു, ജോളി മണ്ണൂർ, നിഷ ജിജോ, മുഹമ്മദ് റഫീക്ക്, എൽദോ വട്ടക്കാവൻ, ജെയിംസ് ജോഷി, ഫൈസൽ വടക്കനേത്ത്, അഫ്സൽ വിളക്കത്ത്, ഷാൻ മുഹമ്മദ്, സൽമാൻ ഓലിക്കൽ, മാഹിൻ അബൂബക്കർ, സമീർ കോണിക്കൽ, എം.സി വിനയൻ, റിയാസ് താമരപ്പിള്ളി, സിനി ബിജു, ജോയ്സ് മേരി ആൻ്റണി, മിനി എൽദോ, ആശ ജിമ്മി, റീന സജി, സുജ ഷൈനു, അജി സാജു, ബിന്ദു ജോർജ്, സിനിജ സുനിൽ എന്നിവർ പങ്കെടുത്തു.