സത്യസന്ധതയുടെ പാഠം ജീവിതത്തിൽ പകർത്തി വിദ്യാർത്ഥിനികൾ മാതൃകയായി

1.

തൊടുപുഴ : 

 കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനികളായ  എൽഡയും ഗൗരിനന്ദനയുമാണ് വിദ്യാലയ മുറ്റത്ത്‌ നിന്ന്‌ കളഞ്ഞു കിട്ടിയ സ്വർണമാല പ്രധാനധ്യാപകനെ ഏൽപ്പിച്ച് മാതൃകയായത്.കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ക്ലാസ് ഇന്റർവെൽ സമയത്താണ്   എൽഡയ്ക്കും ഗൗരിനന്ദനയ്ക്കും  മാല കിട്ടുന്നത്. മാല സ്വർണത്തിന്റെതായിരിക്കില്ലെന്നു കൂട്ടുകാർ പറഞ്ഞെങ്കിലും സംശയം തോന്നിയതിനാൽ കുട്ടികൾ  പ്രധാനധ്യാപകനെ ഏൽപ്പിക്കുകയായിരുന്നു. സ്കൂളിലെ തന്നെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനി ഏ യ്ഞ്ചൽ ജിജോയുടേതായിരുന്നു മാല. സ്കൂളിൽ നിന്നും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് 10 ഗ്രാം തൂക്കം വരുന്ന മാല നഷ്പ്പെട്ട വിവരം ഏ യ്ഞ്ചലിന്റെ മാതാപിതാക്കൾ അറിയുന്നത്.ബാഗും മറ്റും പരിശോധിച്ചെങ്കിലും മാല കണ്ടെത്താൻ മാതാപിതാക്കൾക്കു കഴിഞ്ഞില്ല. മാല  എവിടെ വച്ചാണ് നഷ്ടപ്പെട്ടതെന്നതിൽ വ്യക്തതയില്ലാത്തതിനാൽ സ്കൂൾ അധികാരികളെ വിവരം അറിയിക്കാൻ മാതാപ്പിതാക്കൾക്ക് കഴിഞ്ഞതുമില്ല.പിറ്റേന്ന് അവധി കഴിഞ്ഞു വെള്ളിയാഴ്ച പ്രധാനധ്യാപകൻ ഷാബു കുര്യാക്കോസിനെ കണ്ടു കാര്യം പറയുമ്പോഴാണ്  വിദ്യാർത്ഥിനികൾക്ക് മാല ലഭിച്ച വിവരം ഏയ്ഞ്ചലിന്റെ മാതാപിതാക്കൾ അറിയുന്നത്. മാല  തിരിച്ചു കിട്ടിയെന്നറിഞ്ഞ അവരുടെ സന്തോഷം വിവരണാതീതമായിരുന്നു.ഇന്ന് കല്ലൂർക്കാട് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ജോർജ് ഫ്രാൻസിസ് തെക്കേക്കരയുടെ സാന്നിധ്യത്തിൽ പ്രധാധ്യാപകൻ ഷാബു കുര്യാക്കോസ് മാല  ഉടമസ്ഥർക്ക് കൈമാറും. എൻ. സി. സി.എൻ. സി. സി കേഡേറ്റ്സായ  എൽഡയ്ക്കും ഗൗരിനന്ദനയ്ക്കും പ്രത്യേക അസംബ്ലിയിൽ വച്ച് അനുമോദനവും നൽകും.പൈങ്ങോട്ടൂർ തെരുവയിൽ ബിജുവിന്റെയും സോഫിയുടെയും മകളാണ് എൽഡ.ഈസ്റ്റ്‌ കലൂർ കാരുകുന്നേൽ ബിജേഷിന്റെയും അനിതയുടെയും മകളാണ് ഗൗരിനന്ദന.